സ്വാഗതം .........

ഇ വഴി വന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും 'വെറുതേ ഒരു ബ്ലോഗ്‌' ലേക്ക് സ്വാഗതം. കടല്‍ തരികള്‍ പോലെ എണ്ണിയാല്‍ തീരാത്ത ബ്ലോഗേഴ്സ് ഉള്ള ,ബ്ലോഗിങ്ങ് എന്ന് ചെല്ലപേര് ഇട്ടു വിളിക്കുന്ന ഈ വിസ്മയ ലോകത്ത്,ഒരു നവജാത ശിശു വിനെ പോലെ പല്ലില്ലാത്ത നിഷ്ക്കളങ്കമായി ചിരിക്കാനേ തല്ക്കാലം ഇപ്പോള്‍ എനിക്ക് നിര്‍വാഹമുള്ളൂ. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്നാലും തുടങ്ങാതെ വയ്യ!!.പേര് പോലെ തന്നെ ഇത് വെറുതെ ഒരു ബ്ലോഗ്‌ആകുമോ!!!!!!...ആവില്ല ആവാതിരിക്കാന്‍ ദൈവം തമ്പുരാന്‍ -നിങ്ങളും- അനുഗ്രഹിക്കട്ടെ .തുടക്കകാരന്‍ എന്ന നിലക്ക് എല്ലാവരും പോസ്റ്റുകള്‍ക്ക് മറുപടി തന്നു പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു....

Sunday, October 9, 2016

ENIAC_EDVAC
Saturday, January 21, 2012

കമ്പ്യൂട്ടര്‍ മ്യുസിയം ,

ഇത് കമ്പ്യൂട്ടര്‍ മ്യുസിയം ,

കമ്പ്യൂട്ടറിന്റെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്,ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ആണ് മോഡേണ്കമ്പ്യൂട്ടറിന്റെ കണ്ടു പിടിത്തം.പേഴ്സ്ണ്ള്‍് കമ്പ്യൂട്ടറില്‍ തുടങ്ങി കൈകുമ്പിളില്ഒതുങ്ങി നില്കുന്ന ടാബ്ലെടില് എത്തി നില്കുന്നു ലോകം . വര് കാഴ്ച യുടെ മ്യുസിയത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം.

ABACUS

ഇത് അബാക്കസ് ,BC 2700-2300 കാലഘട്ടത്തില്കണക്ക് കൂട്ടാന്ഉപയോഗിച്ചിരുന്ന ഒരു ഉപകരണം.കമ്പ്യൂട്ടര്എന്ന ആശയം വന്നത് ഉപകരണത്തില്നിന്ന് ആണെന്ന് കരുതപെടുന്നു.കാലാന്തരത്തില്അബാക്കസ് ഒരു ട്രെയിനിംഗ് പ്രോഗ്രാം ആയി മാറി.കണക്ക് കൂട്ടലുകള്വളരെ കൃത്യതയോടും ,വേഗത്തിലും കുട്ടികളെ കൊണ്ട് ചെയ്യിക്കാന്അബാക്കസ് വളരെ സഹായകരം ആണ് .

DIFFERENCE ENGINE AND ANALYTICAL ENGINE

കമ്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ചാള്‍സ് ബാബെജ് 1822 -ല്‍ ഒന്നോ രണ്ടോ നമ്പറുകള്‍ തമ്മില്‍ കണക്ക് കൂട്ടലുകള്‍ ചെയ്യാവുന്ന ഒരു മെഷീന്‍ രൂപ കല്പന ചെയ്തു "DIFFRENCE ENGINE".

മുകളില്‍ കാണുന്നതാണ് ആദ്യത്തെ ഓട്ടോമാറ്റിക് കമ്പ്യൂട്ടിംഗ് എന്‍ജിന്‍ എന്ന് അറിയപെടുന്ന DIFFERENCE ENGINE .നിര്‍ഭാഗ്യം എന്ന് പറയട്ടെ അതിന്‍റെ നിര്‍മാണം അദ്ധേഹത്തിനു പൂര്‍ത്തിയാക്കാന്‍കഴിഞ്ഞില്ല,1991-ല്‍ ലണ്ടന്‍മ്യുസിയം DIFFERENCE ENGINE 2 എന്ന പേരില്‍നിര്‍മിച്ചു ലോകത്തിനു മുന്നില്‍കൊണ്ട് വന്നു.1837- ല്‍ ബാബേജ് വീണ്ടും ഒരു മെഷീന്‍കണ്ടു പിടിച്ചു ,അതിന്‍റെ പേരാണ് ANALYTICAL ENGINE.ഇതാണ് ആദ്യത്തെ General Mechanical Computer. Arithmetic Logic Unit,Control Flow,Integrated Memory മുതലായ ആധുനിക കമ്പ്യൂട്ടറില്‍കാണുന്ന യുണിറ്റുകള്‍എല്ലാം ANALYTICAL ENGINE ല്‍ കൊണ്ട് വരാന്‍അദ്ധേഹത്തിനു കഴിഞ്ഞു.

PUNCHED CARDS


ഹെര്‍മന്‍ ഹോളറിത് (Herman Holerith) എന്ന അമേരിക്കന്‍ statistician punched card-ല്‍ ഡാറ്റ റെക്കോര്‍ഡ്‌ചെയ്യാമെന്നും ടാബുലെറ്റിംഗ് മെഷീന്‍ഉപയോഗിച്ച് അത് റീഡ് ചെയ്യാം എന്നും കണ്ടു പിടിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആണ് ഇതിന്റെ പിറവി.അദ്ദേഹം കണ്ടു പിടിച്ച മെഷീന്‍ പിന്നീട് Hollerith tabulating machine and sorter എന്ന് അറിയ്യപ്പെട്ടു.

ഡാറ്റ സ്റ്റോര്‍ചെയ്തു വീണ്ടും ഉപയോഗിക്കാം എന്ന ആശയം ഇദ്ദേഹത്തിന്‍റെ മെഷീന്‍വഴി യാഥാര്‍ത്ഥ്യം ആയി.

ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍

രണ്ടു കമ്പ്യൂട്ടറുകള്‍ ആണ് ആദ്യത്തെ ഡിജിറ്റല്‍കമ്പ്യൂട്ടര്‍എന്നാ വാദവുമായി ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയില്‍ ലോകത്തിനു മുന്നില്‍ വന്നത്.

Atanasoff-Berry Computer(ABC)

ENIAC[Electronic Numerical Integrator And Computer]


Atanasoff-Berry Computer(ABC) –യും ENIAC -ഉം ആയിരുന്നു അത് . പൊതുവേ ENIAC ആണ് ആദ്യത്തെ ഡിജിറ്റല്‍കമ്പ്യൂട്ടര്‍എന്ന് എല്ലാവരും കരുതപെടുന്നത് ,എന്നാല്‍ ENIAC നു മുന്നേ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചത് ABC ആയിരുന്നു. 1942-ല്‍ആണ് ABC കമ്പ്യൂട്ടര്‍പുറത്തു വന്നത്ENIAC 1946-ലും.

ENIAC ആയിരുന്നു പ്രവര്‍ത്തന കാര്യക്ഷമത കൊണ്ട് ABC-യെക്കാള്‍ മുന്നില്‍ നിന്നത്.

ഇതിനു മുന്‍പ് കണ്ടു പിടിക്കപെട്ട മറ്റു കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് 1000 time’s ഫാസ്റ്റര്‍ ആയിരുന്നു ENIAC .

ENIAC നിര്‍മിക്കാന്‍ 18000 vacum Tubes-ഉം ,1800 സ്ക്വയര്‍ ഫീറ്റ്‌ സ്ഥലവും ,180000 watts ഇലക്ട്രിക്‌ പവറും വേണ്ടി വന്നു .

ENIAC- ന്‍റെ ശില്‍പികള്‍ .Mr. John Mauchly and J. Presper Eckert

ആദ്യ ഡിജിറ്റല്‍കമ്പ്യൂട്ടറിനു ശേഷം ഒത്തിരി കമ്പ്യൂട്ടറുകള്‍പിറവി എടുത്തു.കാലാന്തരത്തില്‍കമ്പ്യൂട്ടറിന്‍റെ വലിപ്പം കുറയാന്‍തുടങ്ങി ,അതിനു കാരണം ആയതു അതില്‍ഉപയോകിക്കുന്ന ഉപകരണങ്ങള്‍മാറി കൊണ്ട് ഇരുന്നതായിരുന്നു.
ആദ്യ Generation Computer-ല്‍ ഉപയോഗിച്ചിരുന്ന Vacuum Tubes.

ആദ്യ ഡിജിറ്റല്‍കമ്പ്യൂട്ടറിനു ശേഷം ഒത്തിരി കമ്പ്യൂട്ടറുകള്‍പിറവി എടുത്തു.കാലാന്തരത്തില്‍കമ്പ്യൂട്ടറിന്‍റെ വലിപ്പം കുറയാന്‍തുടങ്ങി ,അതിനു കാരണം ആയതു അതില്‍ഉപയോകിക്കുന്ന ഉപകരണങ്ങള്‍മാറി കൊണ്ട് ഇരുന്നതായിരുന്നു.

Second generation കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന Transistor.


ഒത്തിരി വലിപ്പം ഉള്ള vacuum Tube ല്‍ നിന്നും Transistor കണ്ടു പിടിത്തം കമ്പ്യൂട്ടര്‍ വലിപ്പം ഒത്തിരി കുറക്കാന്‍ സാധിച്ചു.Modern Type Transister
Transistor നിന്നും 1960-1970 കാലഘട്ടത്തില്‍ആണ് വിരല്‍തുമ്പിന്‍റെ മാത്രം വലിപ്പം ഉള്ള Integrated Circuits(IC) യുടെ കണ്ടു പിടിത്തം.

ഒരു മോഡേണ്‍ IC യുടെ ചിത്രം , ഇത് പോലത്തെ ഒത്തിരി IC കോമ്പിനേഷന്‍ കൂടി ചേര്‍ന്ന താണ് ഇന്ന് കാണുന്ന കമ്പ്യൂട്ടറും ,ലാപ്ടോപും,നെറ്റ്ബൂക്കും,ടാബ്ലെട്ടും ..എല്ലാം.


(തുടരും...ബാകി അടുത്ത പോസ്റ്റ്‌ സന്ദര്‍ശിക്കുക.)